Tuesday, September 26, 2006

സന്ധ്യ

എന്റെ ബാല്യത്തില്‍ സന്ധ്യകളെ എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല. അതിനു പല കാരണങ്ങളുണ്ട്. കളിച്ചു മതി വരാതെ കളി നിറുത്തേണ്ടി വരുമ്പോള്‍ സന്ധ്യയെ ശപിച്ചു. ഗൃഹപാഠങ്ങള്‍ എന്നും എനിക്കു പേടിസ്വപ്നമായിരുന്നു. ഇരുട്ടിനെ എനിക്കു ഭയമായിരുന്നു. ഇന്നും കിടപ്പുമുറിയില്‍ എനിക്കു അരണ്ട വെളിച്ചം വേണം.

7 Comments:

At 2:57 PM, Blogger ഉമ്മര് ഇരിയ said...

കൊഴിഞ്ഞുവീഴുന്ന പകലിന്റെ അന്ത്യം മനസ്സില്‍ അറിയാതെ ചെറിയൊരു നൊന്‍പരപാടുണ്ടാക്കറുണ്ട്ങ്കിലും.
പകല്‍ക്കിനാവ് പാഴ്ക്കിനവായിപൊകുന്നതു കൊണ്ട് സുന്ദരസ്വപ്ന‌ങ്ങള്‍ കാണുവാന്‍ രാത്രിയും വേണമല്ലൊ.

 
At 3:42 PM, Blogger കൈത്തിരി said...

സന്ധ്യ മനോഹരിയാണ്, ചുവന്നു തുടുത്ത സന്ധ്യാ വെളിച്ചത്തില്‍, ആര്‍ത്തലച്ചടുക്കുന്ന കടല്‍ എത്ര മനോഹരിയാണ്... കരയും മേഘങ്ങളും ചുംബിച്ചു ചുവപ്പിച്ച ചക്രവാളം എത്ര ഹൃദയഹാരിയാണ്... ഞാന്‍ സന്ധ്യയെ സ്നേഹിക്കുന്നു...

 
At 10:24 PM, Blogger KANNURAN - കണ്ണൂരാന്‍ said...

എല്ലാം ആപേക്ഷികമല്ലെ? സന്ധ്യ പ്രഭാതം പോലെ തന്നെ സുന്ദരമാണ്. പക്ഷെ ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യക്തിപരമല്ലെ....

 
At 10:35 PM, Blogger സു | Su said...

കളി മതിയാക്കുന്ന സന്ധ്യാസമയം എനിക്കും ഇഷ്ടമല്ലായിരുന്നു. പക്ഷെ സന്ധ്യയ്ക്ക് അമ്പലത്തിലൂടെ നടക്കുന്നത് ഓര്‍ക്കുമ്പോള്‍ എല്ലാ സന്ധ്യകളും, അന്നും ഇന്നും പ്രിയമാണ്.

:)

 
At 2:56 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഞാനും കുട്ടിക്കാലത്ത് സന്ധ്യയെ വെറുത്തിരുന്നു. സൂര്യന്‍ പടിഞ്ഞാറ് ചായുമ്പോല്‍ ഫുട്ബോള്‍ നിര്‍ത്തണമല്ലോ എന്നതായിരുന്നു കാരണം.

പിന്നെ ഉഷാ നന്നായിരിക്കുന്നു. മനോഹരമായ വരികള്‍.

വൈകിയാണെങ്കിലും സ്വാഗതം ..

 
At 3:00 AM, Blogger മിന്നാമിനുങ്ങ്‌ said...

സന്ധ്യ സുന്ദരിയാണു.
പ്രഭാതം പോലെ പ്രദോഷത്തിനുമുണ്ട്‌ അഴകിന്റെ മനോഹരിത.
എല്ലാം വാരിക്കോരിക്കൊടുത്ത്‌ സൂര്യനസ്തമിക്കുമ്പോള്‍ സന്ധ്യയാണു കൂട്ടിനെത്തുന്നത്‌.

 
At 8:49 AM, Blogger ബിന്ദു said...

ചിലപ്പോള്‍ സന്ധ്യകള്‍ മനോഹരമാണ്.:)

സന്ധ്യയേയും അവളുടെ അനിയത്തിയേയും ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ചിലര്‍ വരാന്‍ സാധ്യത ഉണ്ട്. പിന്മൊഴി ഗ്രൂപ്പില്‍ ചേര്‍‌ന്നിട്ടില്ലേ?

 

Post a Comment

<< Home