Wednesday, October 04, 2006

മയ്യഴിക്കാരന്‍

ഒരു മയ്യഴിക്കാരനെ പരിചയപ്പെട്ടപ്പോള്‍ വളരെ ഉത്സാഹത്തോടെ "മുകുന്ദനെ അറിയില്ലേ?" എന്നു ഞാന്‍ ചോദിച്ചു. "അറിയാമല്ലൊ" മറുപടി ഉടനെയായിരുന്നു. എന്റെ ആവേശം വര്‍ധിക്കുന്നതിനു മുമ്പ് അയാള്‍ അതിശയത്തോടെ ചോദിച്ചതു "ഷാപ്പ് നടത്തുന്ന മുകുന്ദനല്ലേ നിങ്ങള്‍ക്ക് എങ്ങനെ അറിയാം?" എന്നായിരുന്നു.